
മനാമ: വര്ണപ്പകിട്ടാര്ന്ന മുഹറഖ് നൈറ്റ്സിന് മാറ്റുകൂട്ടിക്കൊണ്ട് മുഹറഖില്‍ ബഹ്റൈന്‍ പോലീസ് പരേഡ്.
ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന്റെയും അനുബന്ധ ദേശീയ പരിപാടികളുടെയും മുഹറഖ് നൈറ്റ്സിന്റെ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പോലീസ് പരേഡ് സംഘടിപ്പിച്ചത്. മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നായ് പരിപാടിയില്‍ പങ്കെടുത്തു.
പരേഡ് വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമെത്തി. ബഹ്റൈന്‍ പോലീസിന്റെ സന്നദ്ധത, കാര്യക്ഷമത, പ്രൊഫഷണലിസം എന്നിവ പ്രദര്‍ശിപ്പിക്കുന്ന പരേഡില്‍ ബഹ്റൈന്റെ സാംസ്കാരിക സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ദേശീയ സംഗീത ശകലങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പോലീസ് ബാന്‍ഡിന്റെ പ്രകടനങ്ങളും ഉണ്ടായിരുന്നു.
സമൂഹവുമായുള്ള ഇടപെടല്‍ ശക്തിപ്പെടുത്താനും സാമൂഹ്യ പങ്കാളിത്തം പോലീസിന്റെ വികസനത്തിന്റെയും ആധുനികവല്‍ക്കരണ പദ്ധതികളുടെയും കേന്ദ്ര സ്തംഭമായി പ്രോത്സാഹിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപനത്തിന്റെ ഭാഗമാണ് ഈ പരിപാടി.


