
മനാമ: ബഹ്റൈനില്‍ വെഹിക്കിള്‍ ടെക്നിക്കല്‍ ഇന്‍സ്പെക്ടര്‍ തസ്തിക ബഹ്റൈനികള്‍ക്കു മാത്രമായി സംവരണം ചെയ്യാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.
ബദര്‍ അല്‍ തമീമി, ഹഫ്സല്‍ ഇബ്രാഹിം, മുഹമ്മദ് മൂസ, ഡോ. അലി അല്‍ നുഐമി, ഹമദ് അല്‍ ദോയ് എന്നീ എം.പിമാരാണ് ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ കൊണ്ടുവന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഈ ജോലി രാജ്യത്തെ പൗരര്‍ തന്നെ ചെയ്യണമെന്ന് അവര്‍ പറഞ്ഞു.
പൗരര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലും പ്രധാന തസ്തികകളില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലും ഈ തസ്തിക ബഹ്റൈന്വല്ക്കരിക്കേണ്ടത് ആവശ്യമാണെന്ന് പ്രമേയം അവതരിപ്പിച്ചു സംസാരിച്ച ബദര്‍ അല്‍ തമീമി പറഞ്ഞു.


