
മനാമ: 400 കെ.വി. ഇലക്ട്രിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലൂടെ മിനാ സല്‍മാനിലേക്കുള്ള സ്ലിപ്പ് റോഡിലെ ഒരു വരി ഡിസംബര്‍ 25ന് രാത്രി 11 മണി മുതല്‍ ഡിസംബര്‍ 28ന് പുലര്‍ച്ചെ 5 മണി വരെ ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ഗതാഗതത്തിനായി ഒരു വരി അനുവദിക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


