
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) 2025ലെ കോംബാറ്റ് ആന്റ് അഡ്മിനിസ്ട്രേറ്റീവ് റെഡിനസ് ഇവാലുവേഷന്‍ ടെസ്റ്റില്‍ മികച്ച വിജയം നേടിയ യൂണിറ്റുകളെ ആദരിച്ചു.
ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി, ലെഫ്റ്റനന്റ് ജനറല്‍ തെയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡിലെ സാമ്പത്തിക, സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയ എന്നിവര്‍ പങ്കെടുത്തു.
വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് 2025ലെ യുദ്ധസന്നദ്ധതയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗ് അസിസ്റ്റന്റ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഫോര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ ഗാനിം ഇബ്രാഹിം അല്‍ ഫദ്ല നടത്തി.
പരീക്ഷയില്‍ റോയല്‍ സ്പെഷ്യല്‍ ഫോഴ്സ് ഒന്നാം സ്ഥാനവും 83ാമത് സ്പെഷ്യല്‍ ബറ്റാലിയന് രണ്ടാം സ്ഥാനവും റോയല്‍ 21ാമത് മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രി ബറ്റാലിയന് മൂന്നാം സ്ഥാനവുമാണ് നേടിയത്.
ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് വിജയം നേടിയ യൂണിറ്റുകള്‍ക്ക് സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.


