മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിന വാർഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. “ബാപ്പു ദ സ്പാർക്കിൾ” എന്ന ക്വിസ് ഓൺലൈനിൽ ആയിരിക്കും നടത്തുക. ഈ ക്വിസിൽ ആർക്കും പങ്കെടുക്കാം.
ക്വിസിന്റെ പ്രാഥമിക റൌണ്ട് 2020 സെപ്റ്റംബർ 30 ന് രാത്രി 7.30 ന് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ YouTubeChannel Q Positive സന്ദർശിച്ച് : https://www.youtube.com/channel/UCGtMeE0SOrdNskmE_Hyojggand ചാനൽ ലിങ്ക് സബ്സ്ക്രൈബുചെയ്യുക, എന്നിട്ട് അവിടെയുള്ള മാതൃക വിഡിയോകൾ കണ്ട് പരിശീലിക്കുക.
ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കും. ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺലൈൻ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ് . വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.