മനാമ: ബഹ്റൈനിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് പിഴ വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ 5 ബഹ്റൈൻ ദിനറായിരുന്നു പിഴയെങ്കിൽ ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 20 ബഹ്റൈൻ ദിനാറാണ് പിഴ.
പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. ബന്ധപ്പെട്ട നിയമപാലകർ പിഴ സംഭവസ്ഥലത്ത് നിന്ന് ശേഖരിക്കണം. ലംഘനങ്ങൾ രേഖപ്പെടുത്തുകയും നിയമലംഘകർക്ക് പേയ്മെന്റ് രസീതുകൾ നൽകുകയും വേണം.
പിഴ നൽകാൻ വിസമ്മതിക്കുന്ന നിയമലംഘകനെതിരെ അവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതിന് മുൻപ് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കും.