
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ യാത്രക്കാരനെ തടഞ്ഞുവെച്ച് 3,500 സൗദി റിയാല്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
പ്രതികളായ ദലാല്‍ അല്‍ സുവായിദ് (34), യൂസഫ് ഗുനൈം (25) എന്നിവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇവരെ വിട്ടയയ്ക്കാനുള്ള ഇവരുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. പ്രതികളുടെ റിമാന്‍ഡ് തുടരാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ 28ലേക്ക് നീട്ടി.
കഴിഞ്ഞ സെപ്റ്റംബര്‍ 24 പുലര്‍ച്ചെ നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ ഉദ്യോഗസ്ഥര്‍ 14ാം ഗേറ്റിനു സമീപമുള്ള വിശ്രമമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലമായി തടഞ്ഞുവെച്ച് പണം കവര്‍ച്ച ചെയ്തു എന്നാണ് കേസ്. യാത്രക്കാരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.


