
മനാമ: ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളെ നാട്ടില്‍നിന്ന് ബഹ്റൈനില്‍ കൊണ്ടുവന്ന് ലൈംഗിക തൊഴില്‍ ചെയ്യിച്ച കേസിലെ പ്രതിയായ യുവതിയുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
38കാരിയായ പാക്കിസ്ഥാനി വനിതയാണ് പ്രതി. ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുവന്ന് രണ്ടു ഫ്ളാറ്റുകളിലായി മാറിമാറി താമസിപ്പിച്ചു പണം വാങ്ങി പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു.
ഈ വിവരം പുറത്തിറഞ്ഞതിനെ തുടര്‍ന്ന് പോലീസ് അധികൃതര്‍ ഫ്ളാറ്റ് റെയ്ഡ് ചെയ്ത് ഇരുവരെയും പിടികൂടി കേസെടുക്കുകയായിരുന്നു. രണ്ടാനമ്മ തന്നെ കൊണ്ടുവന്നു ലൈംഗിക തൊഴില്‍ ചെയ്യിച്ചതായി ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.


