
അബുദാബി: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേയ്സ് അബുദാബി ഗ്രാന്‍ഡ് പ്രീ 2025ല്‍ മക്ലാരന് ഡ്രൈവര്‍ ലാന്‍ഡോ നോറിസ് ഫോര്‍മുല 1 വേള്‍ഡ് ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടി.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് മത്സരം കാണാനെത്തിയിരുന്നു.
സിംഗപ്പൂരില്‍ നടന്ന കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പിലെ വിജയത്തിനു പിന്നാലെ അബുദാബിയില്‍ നേടിയ വിജയത്തോടെ 27 വര്‍ഷത്തിനിടെ മക്ലാരന് ആദ്യത്തെ ഇരട്ട ചാമ്പ്യന്‍ഷിപ്പാണ് നേടിയത്.
ഈ വിജയത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ കിരീടാവകാശി അഭിനന്ദിച്ചു. ആഗോള മോട്ടോര്‍സ്പോര്‍ട്ട്സില്‍ മക്ലാരന് നേടിയ മികച്ച നേട്ടങ്ങള്‍ ബഹ്റൈനിന്റെ സ്ഥാനം ഉയര്‍ത്തുന്നത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


