റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി നിർത്തലാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിമാന സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദർശിക്കുവാൻ പാടില്ല. സൗദിയുടെ ഈ ഉത്തരവ് വന്ദേ ഭാരത് സർവീസുകളെയും ബാധിക്കും. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്രാവിലക്കില്ല.
ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നെ രാജ്യങ്ങൾക്കും സൗദി അറേബ്യ വ്യോമയാന യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.