
മനാമ: ബഹ്റൈനിലെ മഖബാഹ് ഖബര്‍സ്ഥാനില്‍നിന്ന് രണ്ട് എയര്‍ കണ്ടീഷണറുകളും രണ്ടു വാട്ടര്‍ പമ്പുകളും മോഷണം പോയി.
ഇന്നലെ അര്‍ദ്ധരാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഖബറടക്കത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പ്രാര്‍ത്ഥനയും നടക്കുന്ന സ്ഥത്തുനിന്നാണ് ഇവ നഷ്ടമായത്. രാവിലെ ഖബര്സ്ഥാന് സൂക്ഷിപ്പുകാരന് വന്ന് വാതില്‍ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
വിശുദ്ധമായ ഈ സ്ഥലത്ത് മോഷണം നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലര്‍ താരിഖ് അല്ഫര്സാനി പറഞ്ഞു.


