
മനാമ: എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടന്ന പ്രശസ്തമായ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സ് ഗ്രാന്‍ഡ് ഫൈനല്‍ 2025ല്‍ മനാമയ്ക്ക് ലോകത്തെ മുന്‍നിര ബിസിനസ് യാത്രാ ലക്ഷ്യസ്ഥാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
2022- 2026ലെ ടൂറിസം നയത്തിനനുസൃതമായി പ്രധാന അന്താരാഷ്ട്ര പരിപാടികളെ ആകര്‍ഷിക്കുന്നതിന് എക്സിബിഷന് വേള്‍ഡ് ബഹ്റൈനിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന് എയര്‍ലൈന്‍ വ്യവസായത്തിന് നല്കിയ മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.
ലോകത്തെ പ്രമുഖ ബൊട്ടീക്ക് ഹോട്ടലിനുള്ള അവാര്‍ഡ് ചാര്‍ട്ട്ഹൗസ് ബഹ്റൈന്‍, പ്രമുഖ സിറ്റി റിസോര്‍ട്ടിനുള്ള അവാര്‍ഡ് സോഫിറ്റെല്‍ ബഹ്റൈന്‍ സല്ലാഖ് തലസ്സ സീ ആന്റ് സ്പാ, പ്രമുഖ ഫാമിലി ഹോട്ടലിനുള്ള അവാര്‍ഡ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേ, പ്രമുഖ ഹോട്ടല്‍ പെന്റ്ഹൗസിനുള്ള അവാര്‍ഡ് കോണ്‍റാഡ് ബഹ്റൈനിലെ റോയല്‍ പെന്റ്ഹൗസ്, പ്രമുഖ ലക്ഷ്വറി ഐലന്‍ഡ് റിസോര്‍ട്ടിനുള്ള അവാര്‍ഡ് ജുമൈറ ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റിസോര്‍ട്ട് ആന്റ് സ്പാ, പ്രമുഖ പാലസ് ഹോട്ടലിനുള്ള അവാര്‍ഡ് റാഫിള്‍സ് അല്‍ അരീന്‍ പാലസ് ബഹ്റൈന്‍, മുന്‍നിര വെഡ്ഡിംഗ് ഹോട്ടലിനുള്ള അവാര്‍ഡ് ബഹ്റൈനിലെ റിറ്റ്സ് കാള്‍ട്ടണ്‍ എന്നിവയും നേടി.


