
മനാമ: ബഹ്റൈനിലെ ജ്വല്ലറികളില്‍ സംസ്കരിച്ച മുത്ത് വില്‍ക്കുന്നത് നിരോധിച്ചു.
പോളിഷ് ചെയ്ത പ്രകൃതിദത്ത മുത്തുകളുടെ വ്യാപാരത്തിന് മാത്രമാണ് ഇനി അനുമതിയുള്ളതെന്ന് വ്യവസായ- വാണിജ്യ മന്ത്രാലയം ശൂറ കൗണ്‍സിലിനെ അറിയിച്ചു. മുത്തുകളുടെ വ്യാപാരം സംബന്ധിച്ച 2014ലെ നിയമം (65) ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്. ഇത് ഉറപ്പാക്കാന്‍ മന്ത്രാലയ അധികൃതര്‍ ആഭരണക്കടകളില്‍ പരിശോധന നടത്തുന്നുണ്ടെന്ന് കൗണ്‍സില്‍ അംഗം തലാല്‍ അല്‍ മന്നായിയുടെ ചോദ്യത്തിന് മന്ത്രാലയം രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞു.
പുതിയ നിയമമനുസരിച്ച് പ്രകൃതിദത്ത മുത്തുകഷണങ്ങള് മാത്രമേ വില്പനയ്ക്കും പ്രദര്‍ശനത്തിനും വെക്കാന്‍ അനുമതിയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.


