
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെയും സംയുക്ത അദ്ധ്യക്ഷതയില്‍ നടന്ന ബഹ്റൈന്‍-സൗദി ഏകോപന കൗണ്‍സിലിന്റെ നാലാമത് യോഗത്തില്‍ പരസ്പരം ഇരട്ടനികുതി ഒഴിവാക്കാന്‍ ബഹ്റൈനും സൗദി അറേബ്യയും കരാര്‍ ഒപ്പുവച്ചു.
ബഹ്റൈനെ പ്രതിനിധീകരിച്ച് ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നിക്ഷേപ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹുമാണ് കരാറില്‍ ഒപ്പുവെച്ചത്.


