
മനാമ: ബഹ്റൈന്‍ ആതിഥേയത്വം വഹിച്ച 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയുടെ സ്മരണയ്ക്കായി ബഹ്റൈന്‍ പോസ്റ്റ് സ്റ്റാമ്പുകള്‍ പുറത്തിറക്കി.
ഗള്‍ഫ് രാജ്യങ്ങളുടെ പൊതു പാതയെ പ്രതിഫലിപ്പിക്കുന്നതും അംഗരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളും സഹകരണവും ചിത്രീകരിക്കുന്നതുമായ ഡിസൈനുകളാണ് സ്റ്റാമ്പുകളിലുള്ളത്. പ്രധാന ദേശീയ, പ്രാദേശിക പരിപാടികള്‍ രേഖപ്പെടുത്തുന്നതിനും ഭാവി തലമുറകള്‍ക്കായി പ്രധാനപ്പെട്ട അവസരങ്ങള്‍ സംരക്ഷിക്കുന്ന ഒരു ദൃശ്യരേഖ എന്ന നിലയില്‍ സ്റ്റാമ്പുകളുടെ സാംസ്കാരിക പങ്കിനെ പിന്തുണയ്ക്കുന്നതിനുമാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയതെന്ന് ബഹ്റൈന്‍ പോസ്റ്റ് അറിയിച്ചു.


