
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ചികിത്സാ കേന്ദ്രങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ്.
പാര്‍ലമെന്റില്‍ ജമീല്‍ ഹസ്സന്, അലി അല്‍ ദോസരി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഒറ്റപ്പെട്ട കോണുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈസന്‍സില്ലാത്ത ചില ആരോഗ്യ കേന്ദ്രങ്ങള്‍ പോലും കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ മന്ത്രാലയ അധികൃതര്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത 8 ആരോഗ്യസേവന കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടിയതായും മന്ത്രി പറഞ്ഞു.


