
മനാമ: മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ടെക്നോളജി ഇന്‍കുബേറ്റര്‍ സ്കൂളുകള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട 130 സ്കൂളുകളെ അവരുടെ നേട്ടം അംഗീകരിച്ചുകൊണ്ട് പയനിയേഴ്സ് ഓഫ് ഡിജിറ്റല്‍ എക്സലന്‍സ് എന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ, മൈക്രോസോഫ്റ്റ് ബഹ്റൈന്‍- ഒമാന്‍ ജനറല്‍ മാനേജര്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ ഹിലാല്‍ അല്‍ ഹൊസാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
125 സര്‍ക്കാര്‍ സ്കൂളുകളെയും അഞ്ച് സ്വകാര്യ സ്കൂളുകളെയുമാണ് ആദരിച്ചത്. 2025ല്‍ ഏറ്റവും കൂടുതല്‍ ടെക്നോളജി ഇന്‍കുബേറ്റര്‍ സ്കൂളുകളുള്ള രാജ്യമെന്ന നിലയില്‍ ആഗോളതലത്തില്‍ ഒരു നാഴികക്കല്ല് നേടാന്‍ ഈ സ്കൂളുകളുടെ പ്രയത്നങ്ങള്‍ ബഹ്റൈനെ സഹായിച്ചതായി മന്ത്രി പറഞ്ഞു.
ബഹ്റൈനിലെ സ്കൂളുകള്‍ നേടിയ പുരോഗതി വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുള്ള നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ഷെയ്ഖ് സെയ്ഫ് ബിന്‍ ഹിലാല്‍ പറഞ്ഞു.


