
മനാമ: നാട്ടില്‍നിന്ന് പെണ്‍കുട്ടിയെ ബഹ്റൈനില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയും ലൈംഗിക തൊഴിലിനു നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ഒരു ഏഷ്യന്‍ രാജ്യക്കാരിയായ യുവതിയുടെ വിചാരണ ആരംഭിച്ചു.
മനുഷ്യക്കടത്ത്, ബലാല്ക്കാരം, ചൂഷണം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.


