
മനാമ: വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകള്‍ മരിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയുമുണ്ടായ ഇന്തോനേഷ്യ, തായ്ലന്ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ബഹ്റൈന്‍ അനുശോചനമറിയിച്ചു.
പരിക്കേറ്റവരെല്ലാം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആശംസിച്ചു.


