
മനാമ: ബഹ്റൈനിലെ മനാമയിലുള്ള സ്വകാര്യ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ഭിന്നശേഷിക്കാരനായ ബാലനെ മര്‍ദിച്ച കേസില്‍ അറബ് വനിത അറസ്റ്റിലായി.
കുട്ടിയുടെ പിതാവും ഭിന്നശേഷിക്കാരനാണ്. മകന്റെ കയ്യില്‍ പോറലുകള്‍ കണ്ടെത്തിയ പിതാവ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.
സുരക്ഷാ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പല ദിവസങ്ങളിലായി വനിത കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം നടത്തി കേസെടുത്തത്.


