
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ബൈക്ക് വാടകയ്ക്ക് നല്കിയ കേസില്‍ രണ്ടു പേരെ പബ്ലിക് പ്രോസിക്യൂഷന് വിചാരണ ചെയ്തു.
ആവശ്യമായ ലൈസന്‍സോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് ഇവര്‍ ബൈക്കുകള്‍ വാടകയ്ക്ക് നല്‍കിയത്. ഇത് വാടകയ്ക്കെടുത്ത് ഓടിച്ച ചിലര്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്തിനെ തുടര്‍ന്നാണ് ഇവരുടെ സ്ഥാപനത്തിനെതിരെ അന്വേഷണമാരംഭിച്ചത്.
ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്താന്‍ നേരത്തെ അധികൃതര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതു ലംഘിച്ച് ഇവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇതു സംബന്ധിച്ചു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷന് ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചത്.


