
ആലപ്പുഴ (മണപ്പുറം): ഓരോരുത്തരും അവരവരുടെ ചെറിയ കളങ്ങളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുമ്പോൾ വിശാലമായ തലത്തിലേക്ക് ഉയർന്ന ചിന്തകളുമായി സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്മ ണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ.

അതുകൊണ്ടുതന്നെ അതിദാരിദ്ര്യം ഇല്ല എന്ന് പറയുമ്പോഴും “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ” പദ്ധതിയിലൂടെ നവംബർ മാസത്തെ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് പദ്ധതി പ്രവർത്തകർ അർഹരായ കുടുംബങ്ങളിലേക്ക് അവർ കൈമാറിയത്. പരിഭവങ്ങൾ ഇല്ലാതെ ഉള്ളതിൽ പങ്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നമനോഭാവത്തോടെ മാതാപിതാക്കളും ഒപ്പമുണ്ട്. നന്മയുടെ പുതിയ പൂക്കൾ ഇവിടെ വിരിയുകയാണ്


