
മനാമ: ഡിസംബര്‍ 3ന് ബഹ്റൈനില്‍ നടക്കുന്ന 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് അവരെ ക്ഷണിച്ചത്. സംഘടനയ്ക്ക് പുറത്തുനിന്നുള്ള ഒരു നേതാവിന് വളരെ വിരളമായാണ് ക്ഷണം ലഭിക്കാറുള്ളത്. ഇതിനു മുമ്പ് ജി.സി.സിക്കു പുറത്തുനിന്ന് ഷി ജിന്‍പിംഗ്, റെജെപ് തയ്യിപ് എര്ദോഗാന്, തെരേസ മേ എന്നിവര്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്.


