
മനാമ: ബഹ്റൈനില്‍ നാളെ നടക്കുന്ന 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാന്‍ രാജ്യം വര്‍ണപ്പകിട്ടോടെ ഒരുങ്ങി.
രാജ്യത്തെ പ്രധാന തെരുവുകളും പൊതു ചത്വരങ്ങളും ജി.സി.സി. നേതാക്കളുടെ ചിത്രങ്ങളും അംഗരാജ്യങ്ങളുടെ പതാകകളുംകൊണ്ട് അലങ്കരിച്ചു. പ്രധാന റോഡുകളില്‍ സ്വാഗത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ സ്ഥാപിച്ചു.
‘ഗള്‍ഫ് ഐക്യദാര്‍ഢ്യമാണ് നമ്മുടെ ലക്ഷ്യം, നമ്മുടെ ജനങ്ങളുടെ ഐക്യമാണ് നമ്മുടെ അടിത്തറ’, ‘ഒരുമിച്ച് ശോഭനമായ ഭാവിയിലേക്ക്’ എന്നിവയുള്‍പ്പെടെ ഐക്യദാര്‍ഢ്യത്തെയും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തെയുംകുറിച്ചുള്ള ബഹ്റൈന്റെ നിലപാടുകളും ദിശാബോധവും അറിയിക്കുന്ന രാജാവിന്റെ പ്രസ്താവനകളില്നിന്നുള്ള ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


