
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ യുവതിക്ക് നാലാം മൈനര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.
പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളില്‍ സ്ഥാപനത്തെ അപമാനിക്കുന്നതും പൊതുജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നതും സ്ഥാപനത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായ പരാമര്‍ശങ്ങളുണ്ടെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി അറിയിച്ചു. ഈ വീഡിയോകള്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസെടുത്തത്.


