
മനാമ: ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും നിയമ സഹകരണ കരാര്‍ ഒപ്പുവെച്ചു.
ബഹ്റൈന്‍ നീതി- ഇസ്ലാമിക കാര്യ- എന്‍ഡോവ്മെന്റ് മന്ത്രി നവാസ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദയും യൂറോപ്യന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫ. ആന്‍ഡ്രൂ നിക്സുമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രൊഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രാക്ടീസ് ഓഫ് ലോ (പി.എല്‍.പി.സി) പ്രോഗ്രാമിലെ സഹകരണത്തിലൂടെ നിയമശേഷി വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിയമജ്ഞരെ തയ്യാറാക്കുകയുമാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസുമായി സഹകരിച്ച് പ്രായോഗിക വൈദഗ്ധ്യം കൈമാറുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.


