
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ നിരവധി അണ്ടര്സെക്രട്ടറിമാരുമായും അസിസ്റ്റന്റ് അണ്ടര്സെക്രട്ടറിമാരുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഗുദൈബിയ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദേശീയ പുരോഗതിയോടുള്ള പ്രതിബദ്ധതയെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. അവരുടെ ദേശീയ കടമകള്‍ നിറവേറ്റുന്നതില്‍ കൂടുതല്‍ വിജയം ആശംസിച്ചു. രാജ്യത്തിന്റെ വികസന പദ്ധതികളുടെയും പരിപാടികളുടെയും ഒരു പ്രധാന സ്തംഭമായി ദേശീയ തൊഴില്‍ സേന തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതോദ്യോഗസ്ഥര്‍, ബഹ്റൈന്‍ രാജാവ് തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിന്‍ ഫൈസല്‍ അല്‍ മാല്‍ക്കി തുടങ്ങിയവരും കൂടിക്കാഴ്ചയില്ല് പങ്കെടുത്തു.


