
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ദുഐജ് അവന്യൂവിലെ അറ്റകുറ്റപ്പണികള്‍ കാരണം കിഴക്കോട്ടുള്ള ഒരു വരി പാത നവംബര്‍ 28ന് രാത്രി 11 മണി മുതല്‍ നവംബര്‍ 30ന് പുലര്‍ച്ചെ 5 മണി വരെ അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.
ഗതാഗതത്തിനായി ഒരു വരി അനുവദിക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


