കൊച്ചി: കൊറോണയെ തുടർന്ന് ഷോപ്പിംഗ് മാളിരിക്കുന്ന വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ഇടപ്പള്ളി ലുലു മാള്‍ പൂര്‍ണമായും അടച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മേഖല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്. ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.


