
വി.എസ്.-ന്റെ ചരമോപചാര റഫറൻസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്പീക്കർ കൈമാറി
ബഹു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച നിയമസഭയുടെ റഫറന്‍സ് ഭാര്യ വസുമതിക്ക് കൈമാറി.
തിരുവനന്തപുരം ഗവ. ലോ കോളേജിനു സമീപമുള്ള വേലിക്കകത്ത് വീട്ടിൽ നേരിട്ടെത്തിയാണ് വി.എസ്. അച്യുതാനന്ദന്റെ പത്നി വസുമതിക്ക് സ്പീക്കർ ചരമോപചാര റഫറൻസ് കൈമാറിയത്.

സെപ്തംബർ 15-ന് ചേർന്ന സഭാസമ്മേളനത്തിലാണ് വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച റഫറന്‍സ് നിയമസഭയില്‍ നടത്തിയത്.


