
മനാമ: പ്രവാസ ലോകത്ത് മികവുറ്റ സംഭാവനകൾക്കുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടി ബഹുമതിയാർജിച്ച അമാദ് ബായീദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ആദരിച്ചു.
നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന അദ്ദേഹത്തിന് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് മന്ത്രി ആശംസകൾ നേരുകയും ചെയ്തു.ബഹ്റൈൻനവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, പ്രസിഡന്റ് എൻ. കെ ജയൻ, സെക്രട്ടറി എ. കെ സുഹൈൽ, ലോക കേരള സഭാ അംഗം ഷാജി മൂതല,എക്സികുട്ടീവ് കമ്മറ്റി അംഗം ശ്രീജിത്ത് മൊകേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


