
തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. ശബരിമല സ്വർണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനൽ വഴി കെ എം ഷാജഹാന് മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്നുമെതിരായ സൈബർ അധിക്ഷേപ കേസില്‍ സെപ്റ്റംബറില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


