ന്യൂഡല്‍ഹി:രണ്ടാം ലോകമഹായുദ്ധ കാലത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകളും ആയുധങ്ങളും നല്കി ലോകപ്രശസ്തമായ വെബ്ലി ആന്‍ഡ് സ്കോട്ട് എന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കൾ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുന്നു. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിയില്‍ കമ്പനി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്ചേഴ്സുമായി ചേര്‍ന്നാണ് വെബ്ലി ആന്‍ഡ് സ്കോട്ട് പ്രവര്‍ത്തിക്കുക. ആയുധ നിര്‍മ്മാണ യൂണിറ്റ് നവംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. സിയാലുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ച ശേഷം 2019ല്‍ കമ്പനി തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടിയിരുന്നു. ആദ്യ ഘട്ടത്തില്‍. 32 റിവോള്‍വറിന്റെ നിര്‍മ്മാണമാണ് നടക്കുക. തുടര്‍ന്ന് റൈഫിളുകളുടെയും ഷോട്ട് ഗണ്ണുകളുടെയും ഉത്പ്പാദനം ആരംഭിക്കും.


