
മനാമ: ബഹ്റൈനിലെ മുഹറഖ് മുനിസിപ്പാലിറ്റിയില്‍ തെരുവിലേക്ക് ചാഞ്ഞുകിടന്ന മരങ്ങള്‍വെട്ടി മാറ്റാത്ത വീട്ടുടമസ്ഥര്‍ക്ക് 100 ദിനാര്‍ വീതം പിഴ ചുമത്തി.
മുഹറഖ് ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി അധികൃതരുടെ യോഗത്തിലാണ് തീരുമാനം. വേണ്ടതരത്തില്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിട്ടും ചിലര്‍ക്ക് പിഴ ചുമത്തിയതില്‍ അഹമ്മദ് അല്‍ മഖാഫി എം.പി. ആശങ്ക പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റിയുടെ പാര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് തൊഴിലാളികള്‍ക്ക് നല്കിയ കരാറിന്റെ പകര്‍പ്പ് അദ്ദേഹം യോഗത്തില്‍ കാണിച്ചു.
എന്നാല്‍ പലരും യഥാസമയം മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിയൊതുക്കുന്നില്ലെന്നും തെരുവുകളിലേക്ക് മരങ്ങള്‍ കടപുഴകി വീഴുന്നത് പതിവായിട്ടുണ്ടെന്നും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് സാലിഹ് ബൂ ഹസ്സ യോഗത്തില്‍ പറഞ്ഞു.


