
മനാമ: സാഖിറിലെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന സിറ്റിസ്കേപ്പ് ബഹ്റൈന്‍ 2025 കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയും പുരോഗതിയും രാജ്യത്തിന്റെ ആകര്‍ഷകമായ നിക്ഷേപ-ബിസിനസ് അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കിരീടാവകാശിപറഞ്ഞു. ഒരു പ്രമുഖ അന്താരാഷ്ട്ര നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഈ വളര്‍ച്ച അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ സംഘാടകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും അവര്‍ക്ക് കൂടുതല്‍ വിജയം ആശംസിക്കുകയും ചെയ്തു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.


