
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല,തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന. നടപടി എടുത്ത് പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന അശങ്കയും പാര്‍ട്ടിക്കുണ്ട്.ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാർ വിഷയം ചർച്ച ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.: പദ്മകുമാർ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല.ആർക്കും സംരക്ഷണം നൽകില്ല.അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല.സിപിഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകും.നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. പല ഓഡിയോകളും പുറത്തു വന്നു.ഇനിയും വരും.പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണ്.അതുകൊണ്ടാണ് സിപിഎമ്മിനോട് ചോദിക്കുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.


