
മനാമ: 2025ലെ ഇ-ഗവണ്മെന്റ് എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍, നാസര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി (എന്‍.സി.എസ്.ടി) പൊതുമേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (ഐ.ഐ) മികച്ച ഉപയോഗത്തിനുള്ള അവാര്‍ഡ് നേടി.
ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എ.ഐ. പിന്തുണയുള്ള ക്ലാസ് റൂം സാങ്കേതികവിദ്യയാണ് സെന്ററിന് അംഗീകാരം നേടിക്കൊടുത്തത്.
വിവിധ മേഖലകളിലെ വികസനത്തെ പിന്തുണയ്ക്കാനും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനവും സാങ്കേതിക സന്നദ്ധതയും മെച്ചപ്പെടുത്താനും അറിവിനെ പ്രായോഗിക ആപ്ലിക്കേഷനുകളാക്കി മാറ്റുന്നതിനുള്ള സെന്ററിന്റെ പ്രതിബദ്ധതയാണ് അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് എന്‍.സി.എസ്.ടി. സി.ഇ.ഒ. ഡോ. അബ്ദുല്ല നാസര്‍ അല്‍ നുഐമി പറഞ്ഞു.


