
വിക്ടോറിയ: 93ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കും.
നവംബര്‍ 19 മുതല്‍ 22 വരെ ഹോങ്കോങ്ങില്‍ നടന്ന 92ാമത് യു.എഫ്.ഐ. ഗ്ലോബല്‍ കോണ്‍ഗ്രസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) പങ്കെടുത്തിരുന്നു.
അടുത്ത കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പ്രതിച്ഛായയെയും വിശാലമായ ടൂറിസം, സാമ്പത്തിക വികസന ശ്രമങ്ങളുടെ ഭാഗമായി ഈ മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍പേഴ്സണുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു.


