
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്ത കുറ്റത്തിന് ഒരു കടയുടമയ്ക്കും രണ്ടു ജീവനക്കാര്‍ക്കുമെതിരെ എടുത്ത കേസ് ആറാം മൈനര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
നവംബര്‍ 25ന് കേസിന്റെ വിചാരണ ആരംഭിക്കും. വ്യവസായ- വാണിജ്യ മന്ത്രാലയ അധികൃതര്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. 600ലധികം വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. മന്ത്രാലയ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടത്.
കാലാവധി കഴിഞ്ഞ ചില ഭക്ഷ്യവസ്തുക്കള്‍ ഇവര്‍ വ്യാജ കാലാവധി തീയതികളുള്ള ലേബല്‍ പതിച്ച് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയ അധികൃതര്‍ കട അടച്ചുപൂട്ടി മുദ്രവെച്ചിരുന്നു.


