
കോഴിക്കോട്: റീജിയണൽ പാസ്പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമാണ്. അപേക്ഷാ ഫോമും വിശദാംശങ്ങളും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസ് വെബ്സൈറ്റിന്റെ ഹോം പേജിലെ “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.(https://services1.passportindia.gov.in/psp/RPO/KozhikodeRPO)
അപേക്ഷാ തീയതി നീട്ടി
2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS – ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.in) മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 27 വരെ നീട്ടി.


