ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ബാസ് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഫെഡറല്‍ റഗുലേറ്ററി ബോര്‍ഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകള്‍ പിന്നിട്ടതായും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ടെക്സസ് സെന്‍ട്രല്‍ റെയില്‍ റോഡ് അധികൃതര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ – ഡാളസ് ദൂരം 90 മിനിറ്റുകൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനിലൂടെ പൂര്‍ത്തീകരിക്കപ്പെടുക. ഇപ്പോള്‍ ഹൂസ്റ്റണ്‍ – ഡാളസ് (240 -280 മൈല്‍) കാറില്‍ സഞ്ചരിക്കണമെങ്കിലും ബസിലാണെങ്കിലും നാലുമണിക്കൂറാണ് വേണ്ടി വരുന്നത്. 20 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും.


