
തൃശൂര്‍: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മൽ. സിന്‍ഡിക്കേറ്റിൽ നല്ല രാഷ്ട്രീയക്കാരില്ലെന്ന് വിസി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കാത്തവരാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലുള്ളതെന്നും കേരള സർവകലാശാലയിൽ അക്കാദമിക് നിലവാരം കുറഞ്ഞതിന്റെ കാരണം രാഷ്ട്രീയക്കാരാണെന്നും മോഹൻ കുന്നുമ്മൽ വിമര്‍ശിച്ചു. ആരോഗ്യ സർവകലാശാലയിൽ രാഷ്ട്രീയക്കാരല്ല ഭരിക്കുന്നത്. അതിനാൽ തന്നെ ആരോഗ്യ സർവകലാശാലയുടെ അക്കാദമിക് നിലവാരം കൂടിയെന്നും ആരോഗ്യ സർവകലാശാലയിൽ പഠിച്ചാൽ ലോകത്ത് എവിടെയും ജോലി കിട്ടുമെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.കേരള സർവകലാശാലയിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്നും മോഹൻ കുന്നുമ്മൽ വിമര്‍ശിച്ചു.


