
ദില്ലി: പുതിയ നാല് തൊഴിൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന് കേന്ദ്രസർക്കാർ. ഇന്ന് മുതൽ പുതിയ നാല് ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. പഴയ 40 തൊഴിൽ നിയമങ്ങൾക്ക് പകരമാണ് പുതിയ നാല് കോഡുകൾ കൊണ്ടുവന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നാരോപിച്ച് പ്രതിപക്ഷ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത് അവഗണിച്ചാണ് സർക്കാർ നടപടി.


