
മനാമ: പൊതു, സ്വകാര്യ സ്കൂളുകളിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര സംഗീതസാന്ദ്രമായി.
ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പങ്കെടുത്തു. സംഗീതവിദ്വാന്‍ ഡോ. മുബാറക് നജെമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സൈദ്ധാന്തിക വിശദീകരണത്തിലൂടെയും തത്സമയ പ്രദര്‍ശനത്തിലൂടെയും ഓര്‍ക്കസ്ട്ര ഉപകരണങ്ങള്‍, അവയുടെ തരങ്ങള്‍, സംഗീത സവിശേഷതകള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസ സെഷന് ഡോ. മുബാറക് നജെം അവതരിപ്പിച്ചു.


