
കൊച്ചി: ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ തന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് അന്നത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എ പത്മകുമാറാണെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്. ഒരു വശത്തു മുഖ്യമന്ത്രി പിണറായിയെ, മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച സഖാവായിരുന്നു അദ്ദേഹമെന്നും ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘വാസു സാര്‍ എന്നും വിശ്വാസികളെ തോല്പിക്കാന് ശ്രമിച്ച വ്യക്തിയാണ് . പത്മകുമാര്‍ സാര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാര് ക്ഷമിക്കില്ല, പക്ഷെ ഈ മുതിര്‍ന്ന പ്രായത്തില്‍ പത്മകുമാര്‍ സാറിനോട് അയ്യപ്പന് ക്ഷമിക്കട്ടെ’ രാഹുല്‍ ഈശ്വര്‍ കുറിപ്പില്‍ പറയുന്നു
രാഹുലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ് എന്റെ 82 വയസ്സുള്ള മുത്തശ്ശി ദേവകി അന്തര്‍ജ്ജനത്തിന്റേതാണ്, അത് അയ്യപ്പന് വേണ്ടി ഉള്ള പോരാട്ടം ആയിരുന്നെങ്കില്‍, ഇന്ന് അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്തതിനാണ് പത്മകുമാര്‍ സാറിനെ അറസ്റ്റ് ചെയ്തത്.
മനസ്സ് നീറുന്ന വിഷമമാണ് പത്മകുമാര്‍ സാറിന്റെ അറസ്റ്റ് വാര്‍ത്ത കേള്‍ക്കുമ്പോള്‍. അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോള്‍ കണ്ണീരണിഞ്ഞ ഒരു മനുഷ്യന്.. ഒരു വശത്തു മുഖ്യമന്ത്രി ശ്രീ പിണറായിയെ മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമാണ് …


