
മനാമ: ബഹ്റൈനിലെ മുഹറഖ് അല്‍കുബ്റ (ഗ്രാന്‍ഡ്) ഗാര്ഡന് വികസനത്തിനായി മുന്‍സിപ്പാലിറ്റിയും ഫൗലത്ത് ഹോള്‍ഡിംഗ് കമ്പനിയും പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു.
അഞ്ചു വര്‍ഷത്തേക്കാണ് ഈ ലാഭരഹിത കരാര്‍. ഇതനുസരിച്ച് സ്ഥിരമായ സംരക്ഷണം, സുരക്ഷ, ചില വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കമുള്ള നടത്തിപ്പ് ചെലവ് കമ്പനി വഹിക്കും.
പൊതുമേഖലാ- സ്വകാര്യ പങ്കാളിത്തത്തോടെ വികസനം സാധ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കരാറുണ്ടാക്കിയതെന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിലെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ സയ്യിദ് പറഞ്ഞു. മുഹറഖിലെ ഹരിത ഇടങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


