ന്യൂഡൽഹി: യുഎന്നിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഐക്യരാഷ്ട്ര സംഘടന ആത്മവിശ്വാസ പ്രതിസന്ധി നേരിടുന്നുവെന്നും, സമഗ്രമായ മാറ്റം വേണമെന്നാണ് ലോകം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങള്ക്കിടയില് സമാധാനത്തിനും വികസനത്തിനും വേണ്ടി ജീവന് ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. സമഗ്രമായ പരിഷ്കാരങ്ങള്‍ ഇല്ലാത്തതിനാൽ സഭ വിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സഭയുടെ പഴയ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുമില്ല.യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ബഹുമുഖമായ പരിഷ്കരണം ലോകത്തിന് ആവശ്യമാണെന്നും മോദി വ്യക്തമാക്കി.


