
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സഞ്ചാര സൗകര്യ വികസനത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖലീഫ അല്‍ കബീര്‍ ഹൈവേയില്‍നിന്ന് വിമാനത്താവളത്തിലേക്കും (വടക്ക്) ഖലീഫ അല്‍ കബീര്‍ ഹൈവേയില്‍നിന്ന് അറാദ് ഹൈവേയിലേക്ക് ഇടത്തേക്കും തിരിയുന്ന റോഡുകളും അറാദ് ഹൈവേയില്‍നിന്ന് ഖലീഫ അല്‍ കബീര്‍ ഹൈവേയിലൂടെ വിമാനത്താവളത്തിലേക്ക് (വടക്ക്) പോകുന്ന സ്ലിപ്പ് ലെയ്നും നവംബര്‍ 21 (വെള്ളിയാഴ്ച) മുതല്‍ മൂന്നു മാസത്തേക്ക് അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.
ഗതാഗതത്തിന് ബദല്‍ വഴികള്‍ ഏര്‍പ്പെടുത്തും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


