
എമിറേറ്റ്സ് ഡ്രോ ഈസി6-ൽ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് സൗദി അറേബ്യയിൽ നിന്നുള്ള മൊബൈൽ ആക്സസറീസ് ഷോപ് ഉടമ. ബംഗ്ലാദേശ് പൗരനായ സുമൻ കാന്തിയാണ് വിജയി. 12,500 ഡോളറാണ് സുമൻ നേടിയത്.
“ഞാൻ ആദ്യം തെരഞ്ഞെടുത്ത അക്കം അവസാന നിമിഷം വേണ്ടെന്ന് വച്ചു. ഒരു അക്കം അകലെയായിരുന്നു 6 മില്യൺ ഡോളർ” – സുമൻ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് കടംവീട്ടാനും വീട് നവീകരിക്കാനുമാണ് സുമൻ ആഗ്രഹിക്കുന്നത്.
നാളെ (വെള്ളിയാഴ്ച്ച) മാത്രം ഈസി6 ഗ്രാൻഡ് പ്രൈസ് 7 മില്യൺ ആകും. കൂടുതൽ മൂല്യം നൽകുന്ന വൈറ്റ് ഫ്രൈഡേ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. – എമിറേറ്റ്സ് ഡ്രോ അറിയിച്ചു.


