ബംഗളുരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദിത്യയുടെ അച്ഛന് പരേതനായ ജീവരാജ് ആല്‍വ മുന്‍ മന്ത്രിയായിരുന്നു.
ആദിത്യ ആല്‍വയ്ക്ക് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്തും പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതവുമാണ് ശിവപ്രകാശ് ചിപ്പി.